പുതുയുഗ ശുചിത്വ കേരളത്തിനായി 100 ദിവസം
മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും ശുചിത്വ പ്രവർത്തനങ്ങളിൽ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും നമ്മുടെ നാട്ടിലെ മലിനമായ ഇടങ്ങൾ ജനപങ്കാളിത്തത്തോടെ ഏറ്റെടുത്ത് ശുചീകരിച്ച് തുടർച്ചയായ 100 ദിവസത്തേക്ക് ഹരിത ഇടങ്ങളായി സംരക്ഷിക്കുന്ന ജനകീയ മുന്നേറ്റം.
പ്രധാന സമയക്രമം:
നവംബർ 1-ന് മുൻപായി തന്നെ മലിനമായ സ്ഥലം കണ്ടെത്തുന്ന 'I CARE' ഘട്ടവും വെബ്സൈറ്റ് രജിസ്ട്രേഷനും പൂർത്തിയാക്കേണ്ടതാണ് (നവംബർ 1-ന് മുൻപുതന്നെ രജിസ്റ്റർ ചെയ്യാം). നവംബർ 1 മുതൽ ശുചീകരണ പ്രവർത്തനങ്ങൾ (I CLEAN) ആരംഭിക്കും.
20,999 ഗ്രീൻ പോയിന്റുകൾ
കേരളത്തിലുടനീളം കുറഞ്ഞത് 20,999 ഗ്രീൻ പോയിന്റുകൾ ഒരുക്കുന്നു. മലിനമായ ഇടങ്ങൾ കണ്ടെത്തി, അവ ജനപങ്കാളിത്തത്തോടെ ശുചീകരിച്ച് 100 ദിവസം മാലിന്യമുക്തമായി നിലനിർത്തുന്നതിലൂടെ സുസ്ഥിരമായ “Green Points” സൃഷ്ടിക്കുകയാണ് ലക്ഷ്യം.
കേരളത്തിലുടനീളം കുറഞ്ഞത് 20,999 ഗ്രീൻ പോയിന്റുകൾ ഒരുക്കുന്നു.
തുടർച്ചയായ പരിപാലനവും നിരീക്ഷണവും
കേരളത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും
I Care • I Clean • I Commit
വാർഡ്, തദ്ദേശസ്ഥാപനം, ജില്ല, സംസ്ഥാന തല പുരസ്കാരങ്ങൾ
നവകേരള ശുചിത്വ മുന്നേറ്റത്തിന് ആശംസകളോടെ
കേരളത്തിലുടനീളം 20,999 ഗ്രീൻ പോയിന്റുകൾ യാഥാർത്ഥ്യമാക്കുന്ന ഐ.സി 100 ചലഞ്ചിലേക്ക് മുഴുവൻ ജനങ്ങളെയും സ്വാഗതം ചെയ്യുന്നു.
ശ്രീ. വി.ഡി. സതീശൻ (Sri. V.D. SATHEESAN)
ബഹു. മുഖ്യമന്ത്രി, കേരള സർക്കാർ (Hon. Chief Minister)
“ശുചിത്വമുള്ള കേരളം നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തവും അഭിമാനവുമാണ്. നമ്മുടെ ചുറ്റുപാടുകളിലെ മലിനമായ ഇടങ്ങൾ കണ്ടെത്തി ജനപങ്കാളിത്തത്തോടെ ശുചീകരിച്ച്, തുടർച്ചയായ 100 ദിവസത്തേക്ക് ഹരിത ഇടങ്ങളായി സംരക്ഷിക്കുന്ന 'ഐ.സി 100 ചലഞ്ച്' നാടിന്റെ മുഖച്ഛായ മാറ്റുന്ന ഒരു വലിയ ജനകീയ മുന്നേറ്റമാണ്.”
“വൃത്തിയാക്കപ്പെടുന്ന ഓരോ ഇടവും വീണ്ടും മലിനമാകാതെ കാക്കാൻ യുവജനങ്ങളും വിദ്യാർത്ഥികളും റസിഡന്റ്സ് അസോസിയേഷനുകളും കുടുംബശ്രീയും ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. മാലിന്യമുക്ത പുതുയുഗ കേരളത്തിനായി നമുക്ക് ഒന്നായി കൈകോർക്കാം. ഐ.സി 100 ചലഞ്ചിൽ പങ്കാളികളാകൂ!”
ശ്രീ. കെ.എം. ഷാജി (Sri K M SHAJI)
ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി (Hon. Minister for LSGD Kerala)
“കേരളത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രാദേശിക കൂട്ടായ്മകളുടെയും നേതൃത്വത്തിൽ ഒരേസമയം 20,999 ഗ്രീൻ പോയിന്റുകൾ സൃഷ്ടിക്കുകയാണ് 'ഐ.സി 100 ചലഞ്ചി'ലൂടെ നമ്മൾ ലക്ഷ്യമിടുന്നത്.”
“ഒരു ദിവസത്തെ ശുചീകരണത്തിൽ ഒതുങ്ങാതെ, വൃത്തിയാക്കിയ പൊതുഇടങ്ങൾ സൗന്ദര്യവത്കരിച്ച് 100 ദിവസം മലിനമാകാതെ പരിപാലിക്കുന്നതിലൂടെ മാത്രമേ സുസ്ഥിര ശുചിത്വം കൈവരിക്കാനാകൂ. നിങ്ങളുടെ വാർഡിലെ മലിനമായ ഇടങ്ങൾ കണ്ടെത്തി രജിസ്റ്റർ ചെയ്യാനും, തദ്ദേശ സ്ഥാപനങ്ങളുടെയും ഹരിതകർമ്മ സേനയുടെയും പിന്തുണയോടെ അവയെ മനോഹരമായ ഹരിത ഇടങ്ങളാക്കി മാറ്റാനും ഏവരെയും ആഹ്വാനം ചെയ്യുന്നു.”
പുതുയുഗ ശുചിത്വ കേരളത്തിനായി മൂന്ന് ചുവടുകൾ
വൃത്തിഹീനമായ പൊതു ഇടങ്ങൾ കണ്ടെത്തി ശുചീകരണത്തിനായി ഏറ്റെടുക്കാം
I CARE — “കരുതലോടെ കണ്ടെത്താം”
“എന്റെ നാടിന് എന്റെ കരുതൽ. കണ്ടെത്താം മലിനമായ ഇടങ്ങൾ”
എന്റെ പരിസരത്തെക്കുറിച്ച് ഞാൻ കരുതലുള്ളവനാണ്. തദ്ദേശഭരണ സ്ഥാപനത്തിന്റെ പരിധിയിൽ മാലിന്യനിക്ഷേപത്തിന് സാധ്യതയുള്ളതോ നിലവിൽ മാലിന്യം കെട്ടിക്കിടക്കുന്നതോ ആയ ഒരു പൊതുസ്ഥലം കണ്ടെത്തി ക്യാമ്പയിന്റെ ഭാഗമായി തിരഞ്ഞെടുക്കുക.
നവംബർ 1-ന് മുൻപായി I CARE ഘട്ടവും രജിസ്ട്രേഷനും പൂർത്തിയാക്കണം:
സ്ഥലം കണ്ടെത്തലും (I CARE) വെബ്സൈറ്റ് രജിസ്ട്രേഷനും നവംബർ 1-ന് മുൻപായി തന്നെ പൂർത്തിയാക്കേണ്ടതാണ്. നവംബർ 1-ന് മുൻപുതന്നെ ടീമുകൾക്ക് രജിസ്ട്രേഷൻ നടത്താവുന്നതാണ്. തുടർന്ന് നവംബർ 1 മുതൽ ശുചീകരണ പ്രവർത്തനങ്ങൾ (I CLEAN) ആരംഭിക്കും.
തിരഞ്ഞെടുത്ത സ്ഥലം സംബന്ധിച്ച വിവരം വാർഡ് മെമ്പറെയോ തദ്ദേശ സ്ഥാപനത്തെയോ അറിയിക്കുക.
ശുചീകരണത്തിന് മുൻപുള്ള അവസ്ഥ വ്യക്തമാക്കുന്ന ജിയോടാഗ് ചെയ്ത Before ഫോട്ടോ എടുക്കുക.
നവംബർ 1-ന് മുൻപായി തന്നെ സ്ഥലവും ടീം വിവരങ്ങളും Before ഫോട്ടോയും www.ic100challenge.com വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക.
I CLEAN — “ഒരുമിച്ച് ശുചീകരിക്കാം”
“മാറ്റം നമ്മളിലൂടെ; ഒന്നിച്ചിറങ്ങാം ശുചീകരണത്തിന്”
നവംബർ 1 മുതൽ തിരഞ്ഞെടുത്ത പ്രദേശം പൊതുജന പങ്കാളിത്തത്തോടെ ശുചീകരിച്ച് ഗ്രീൻ പോയിന്റ് ആക്കുകയും സൗന്ദര്യവത്കരിക്കുകയും ചെയ്യുക. ശേഖരിച്ച മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുകയോ അംഗീകൃത ഏജൻസിക്ക് കൈമാറുകയോ ചെയ്യുക.
നവംബർ 1 മുതൽ ജനപങ്കാളിത്തത്തോടെ പ്രദേശം വൃത്തിയാക്കി മനോഹരമായ ഗ്രീൻ പോയിന്റാക്കി മാറ്റുക.
ശേഖരിച്ച മാലിന്യം ഹരിതകർമ്മ സേന / ക്ലീൻ കേരള കമ്പനി / അംഗീകൃത ഏജൻസിക്ക് കൈമാറുക.
ശുചീകരണം പൂർത്തിയായ തീയതി, നീക്കം ചെയ്ത മാലിന്യത്തിന്റെ അളവ്, ശുചീകരിച്ച ഉടനെയുള്ള ഫോട്ടോ (Cleared Photo) എന്നിവ www.ic100challenge.com വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യുക.
I COMMIT — “100 ദിവസം പരിപാലിക്കാം”
“ശുചിത്വത്തിന്റെ കാവലാളാകാം നൂറുനാൾ”
ശുചീകരിച്ച പ്രദേശത്തിന്റെ തുടർപരിപാലനം ഉറപ്പുവരുത്തുക. വീണ്ടും മലിനമാവാതിരിക്കാൻ 100 ദിവസത്തേക്ക് പ്രതിരോധ - പരിപാലന സംവിധാനം ഒരുക്കുക. തദ്ദേശ സ്ഥാപനത്തിന്റെ ഫാസ്റ്റ് ട്രാക്ക് പിന്തുണ ഇതിനുണ്ടാകും.
ഇൻഫർമേഷൻ ബോർഡ് (ഐസി 100 ചലഞ്ച് ബോർഡ്)
തുടർപരിപാലനത്തിനായി സിസിടിവികളും വഴിവിളക്കുകളും
ചെടികൾ നടൽ
സൗന്ദര്യവത്കരണം
ജനകീയ നിരീക്ഷണം
വെബ്സൈറ്റ് അപ്ഡേറ്റ് (30, 60, 100 ദിവസങ്ങളിലെ ഫോട്ടോകൾ)
മലിനമായൊരിടം എങ്ങനെ ഗ്രീൻ പോയിന്റാവുന്നു?
മാലിന്യം കുമിഞ്ഞുകൂടിയ ഒരിടം ജനകീയ കൂട്ടായ്മയിലൂടെ ശുചീകരിച്ച് ഹരിത ഇടമായി മാറുന്നത് എങ്ങനെയെന്ന് വലതുവശത്തെ ചിത്രത്തിലെ സ്ലൈഡർ ഇടത്തോട്ടും വലത്തോട്ടും നീക്കി നേരിൽ കാണൂ.
മാലിന്യ നിക്ഷേപ കേന്ദ്രം (GVP)
മനോഹരമായ ഗ്രീൻ പോയിന്റ്
ആർക്കെല്ലാം പങ്കെടുക്കാം? എങ്ങനെ?
കോളേജുകൾ മുതൽ റസിഡന്റ്സ് അസോസിയേഷനുകൾ വരെയുള്ള എല്ലാ കൂട്ടായ്മകൾക്കും പങ്കെടുക്കാം. നവംബർ 1-ന് മുൻപായി സ്ഥലം കണ്ടെത്തി (I CARE) രജിസ്ട്രേഷൻ പൂർത്തിയാക്കാം.
കോളേജുകൾ & സ്കൂളുകൾ
NSS, NCC, ക്ലബ്ബുകൾ
റസിഡന്റ്സ് അസോസിയേഷൻ
ഫ്ലാറ്റുകളും അയൽക്കൂട്ടങ്ങളും
യുവജന സംഘടനകൾ
ക്ലബ്ബുകൾ, വായനശാലകൾ
കുടുംബശ്രീ
വനിതാ-ശുചിത്വ കൂട്ടായ്മകൾ
വ്യാപാരികൾ & പൊതുജനങ്ങൾ
സ്ഥാപനങ്ങളും പൗരന്മാരും
4 ലളിതമായ ചുവടുകൾ
നവംബർ 1-ന് മുൻപ് സ്ഥലം തിരഞ്ഞെടുക്കുക (I CARE)
മാലിന്യം കെട്ടിക്കിടക്കുന്നതോ സാധ്യതയുള്ളതോ ആയ പൊതുസ്ഥലം (GVP) നവംബർ 1-ന് മുൻപായി കണ്ടെത്തുക.
നവംബർ 1-ന് മുൻപായി രജിസ്ട്രേഷൻ പൂർത്തിയാക്കുക
വാർഡ് മെമ്പറെ അറിയിച്ച് നവംബർ 1-ന് മുൻപുതന്നെ www.ic100challenge.com വെബ്സൈറ്റിൽ Before ഫോട്ടോ സഹിതം രജിസ്റ്റർ ചെയ്യുക.
നവംബർ 1 മുതൽ ശുചീകരണവും അപ്ഡേറ്റും (I CLEAN)
നവംബർ 1 മുതൽ പ്രദേശം ശുചീകരിച്ച് സൗന്ദര്യവത്കരിക്കുക; Cleared ഫോട്ടോ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യുക.
100 ദിവസ പരിപാലനവും പുരോഗതി രേഖപ്പെടുത്തലും (I COMMIT)
100 ദിവസം സംരക്ഷിച്ച് 30, 60, 100-ാം ദിവസങ്ങളിലെ ഫോട്ടോകൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുക.
രജിസ്ട്രേഷനായി കരുതേണ്ടവ
മികച്ച മാതൃകകൾക്ക് പുരസ്കാരങ്ങൾ
ഐ സി കെയർ ചലഞ്ച് മികച്ച രീതിയിൽ നടപ്പാക്കുന്ന വാർഡ്, തദ്ദേശസ്ഥാപനം, ജില്ല, സംസ്ഥാനം എന്നിവയ്ക്കു സർക്കാർ സമ്മാനം. 100 ദിവസ പ്രവർത്തനത്തിലൂടെ വാർഡുകളിൽ തിരഞ്ഞെടുത്ത പ്രദേശം സ്ഥിരമായി മാലിന്യമുക്തമായി നിലനിർത്തുന്നതിനാണ് പുരസ്കാരം.
വാർഡ് തല പുരസ്കാരം
100 ദിവസ പ്രവർത്തനത്തിലൂടെ വാർഡുകളിൽ തിരഞ്ഞെടുത്ത പ്രദേശം സ്ഥിരമായി മാലിന്യമുക്തമായി നിലനിർത്തുന്ന മികച്ച മാതൃകയ്ക്ക് സർക്കാർ സമ്മാനം.
തദ്ദേശസ്ഥാപന തല പുരസ്കാരം
ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ ചലഞ്ച് മികച്ച രീതിയിൽ നടപ്പിലാക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്കും ടീമുകൾക്കും പുരസ്കാരം.
ജില്ലാതല പുരസ്കാരം
14 ജില്ലകളിലും സുസ്ഥിര ഗ്രീൻ പോയിന്റുകൾ സൃഷ്ടിച്ച് മാതൃകാപരമായ തുടർപരിപാലനം ഉറപ്പാക്കുന്നവർക്ക് ജില്ലാതല സർക്കാർ സമ്മാനം.
സംസ്ഥാനതല പുരസ്കാരം
കേരളത്തിന് മാതൃകയാകുന്ന ബഹുമതി.
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന പ്രൗഢഗംഭീരമായ സംസ്ഥാനതല ചടങ്ങിൽ വെച്ച് ഈ പുരസ്കാരം സമ്മാനിക്കുന്നതാണ്.
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന സംസ്ഥാനതല ചടങ്ങിൽ ആദരം
കേരളത്തിന് മാതൃകയാകുന്ന മികച്ച ഗ്രീൻ പോയിന്റ് പ്രവർത്തനങ്ങൾക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി, മറ്റ് വകുപ്പ് മന്ത്രിമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന സംസ്ഥാനതല ചടങ്ങിൽ വെച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നതാണ്.
പുരസ്കാര നിർണ്ണയത്തിലെ പ്രധാന ഘടകങ്ങൾ
1. ശുചീകരണ നിലവാരം
Before / After ഫോട്ടോകളിലെ വ്യക്തതയും ശാസ്ത്രീയ മാലിന്യ നീക്കവും.
2. 100 ദിവസത്തെ പരിപാലനം
തുടർച്ചയായ നിരീക്ഷണവും പ്രദേശം വീണ്ടും മലിനമാകാതിരിക്കലും.
3. ജനപങ്കാളിത്തം
പ്രാദേശിക കൂട്ടായ്മകളുടെയും യുവജനങ്ങളുടെയും സജീവ പങ്കാളിത്തം.
4. പ്രതിരോധ സംവിധാനങ്ങൾ
ഐസി 100 ഇൻഫർമേഷൻ ബോർഡ്, സിസിടിവി, വഴിവിളക്കുകൾ.
5. സൗന്ദര്യവത്കരണം (Beautification)
ചെടികൾ നടൽ, പൂന്തോട്ടം, ചുവർചിത്രങ്ങൾ എന്നിവയിലൂടെ ഹരിത ഇടമാക്കി മാറ്റൽ.
ശുചിത്വ പ്രതിജ്ഞ എടുക്കാം
നിങ്ങളുടെ പേരും സ്ഥാപനവും ജില്ലയും നൽകി പ്രതിജ്ഞ തയ്യാറാക്കൂ:
പുതുയുഗ ശുചിത്വ കേരളത്തിനായി 100 ദിവസം
IC 100 ശുചിത്വ പ്രതിജ്ഞ
"ഉത്തരവാദിത്വമുള്ള പൗരൻ (കേരളം) ആയ ഞാൻ, എന്റെ ചുറ്റുപാടുകളെ മാലിന്യമുക്തമായി സൂക്ഷിക്കാൻ പ്രതിജ്ഞ ചെയ്യുന്നു:"
- • I CARE: എന്റെ പരിസരത്തെക്കുറിച്ച് ഞാൻ കരുതലുള്ളവനാണ്.
- • I CLEAN: ശുചീകരണത്തിലും സൗന്ദര്യവത്കരണത്തിലും പങ്കാളിയാകുന്നു.
- • I COMMIT: ശുചിത്വത്തിന്റെ കാവലാളായി 100 ദിവസം പരിപാലിക്കുന്നു.
പതിവ് ചോദ്യങ്ങളും മറുപടികളും
ഐ.സി 100 ചലഞ്ചിന്റെ സമയക്രമം, രജിസ്ട്രേഷൻ, ഫോറം പൂരിപ്പിക്കൽ, ശുചീകരണം, തുടർപരിപാലനം, പുരസ്കാരങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്കും പങ്കാളികൾക്കും ഉണ്ടാകാവുന്ന എല്ലാ ചോദ്യങ്ങളും മറുപടികളും:
• നവംബർ 1-ന് മുൻപ് (I CARE & രജിസ്ട്രേഷൻ): മലിനമായ പൊതുസ്ഥലം (GVP) കണ്ടെത്തുന്ന I CARE ഘട്ടവും വെബ്സൈറ്റ് രജിസ്ട്രേഷനും നവംബർ 1-ന് മുൻപായി തന്നെ പൂർത്തിയാക്കേണ്ടതാണ്. നവംബർ 1-ന് മുൻപുതന്നെ വെബ്സൈറ്റിൽ രജിസ്ട്രേഷൻ നടത്താവുന്നതാണ്.
• നവംബർ 1 മുതൽ (I CLEAN - ശുചീകരണം): കേരളപ്പിറവി ദിനമായ 2026 നവംബർ 1 മുതൽ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ജനപങ്കാളിത്തത്തോടെയുള്ള ശുചീകരണവും സൗന്ദര്യവത്കരണവും ആരംഭിക്കണം.
• തുടർന്നുള്ള 100 ദിവസം (I COMMIT): ശുചീകരിച്ച പ്രദേശം തുടർച്ചയായ 100 ദിവസത്തേക്ക് മലിനമാകാതെ സംരക്ഷിച്ച് ഗ്രീൻ പോയിന്റായി നിലനിർത്തണം.
ഓരോ വാർഡിലും തിരഞ്ഞെടുക്കപ്പെടുന്ന ഓരോ വൾനറബിൾ പോയിന്റിനും (GVP) വെവ്വേറെ ഫോറം പൂരിപ്പിക്കേണ്ടതാണ്. ഫോറം പൂരിപ്പിക്കേണ്ട ക്രമം:
- നവംബർ 1-ന് മുൻപ് (I CARE): പ്രാദേശിക വിവരങ്ങൾ, ടീം വിവരങ്ങൾ, സ്ഥലം കണ്ടെത്തിയ തീയതി, മാലിന്യത്തിന്റെ സ്വഭാവം, Before Photo എന്നിവ പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യുക.
- നവംബർ 1 മുതൽ ശുചീകരണത്തിന് ശേഷം (I CLEAN): ശുചീകരിച്ച തീയതി, നീക്കം ചെയ്ത മാലിന്യത്തിന്റെ അളവ്, കൈമാറിയ ഏജൻസി (ഹരിതകർമ്മ സേന/ക്ലീൻ കേരള കമ്പനി), Cleared Photo എന്നിവ രേഖപ്പെടുത്തുക.
- തുടർപരിപാലന ഘട്ടത്തിൽ (I COMMIT): 30-ാം ദിവസം (Month 1), 60-ാം ദിവസം (Month 2), 100-ാം ദിവസം (Final Green Point) എന്നീ ഇടവേളകളിൽ പരിശോധന നടത്തി അന്നത്തെ ഫോട്ടോകളും പ്രതിരോധ-സൗന്ദര്യവത്കരണ വിവരങ്ങളും അപ്ഡേറ്റ് ചെയ്യുക.
ഫോറത്തിൽ പ്രധാനമായും 4 ഭാഗങ്ങളിലായി താഴെ പറയുന്ന വിവരങ്ങളാണ് ഉൾപ്പെടുത്തേണ്ടത്:
ഭാഗം 1 - പ്രാദേശിക വിവരങ്ങൾ: ജില്ല (District), തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ തരം (കോർപ്പറേഷൻ / മുനിസിപ്പാലിറ്റി / ഗ്രാമപഞ്ചായത്ത്), തദ്ദേശ സ്ഥാപനത്തിന്റെ പേര്, വാർഡ് നമ്പറും പേരും, GVP പോയിന്റിന്റെ പേര് / ലാൻഡ്മാർക്ക്, ജി.പി.എസ് അക്ഷാംശ-രേഖാംശങ്ങൾ (GPS Coordinates), സ്ഥലത്തിന്റെ ഏകദേശ വിസ്തൃതി (Sq. Ft / Meter).
ഭാഗം 2 - IC 100 ടീം വിവരങ്ങൾ: ഏറ്റെടുത്ത കൂട്ടായ്മയുടെ തരം (സ്കൂൾ/കോളേജ് NSS-NCC, കുടുംബശ്രീ, റസിഡന്റ്സ് അസോസിയേഷൻ, യൂത്ത് ക്ലബ്ബ്/വായനശാല, വ്യാപാരി വ്യവസായി, പൊതുജന കൂട്ടായ്മ), ടീമിന്റെ പേര്, ടീം ലീഡറുടെ പേര്, മൊബൈൽ നമ്പർ, വാർഡ് മെമ്പർ/കൗൺസിലറുടെ പേര്.
ഭാഗം 3 - 100 ദിവസത്തെ സമയക്രമവും 5 ഫോട്ടോകളും: (1) പ്രാരംഭ അവസ്ഥ (Before Photo), (2) ശുചീകരിച്ച അവസ്ഥ (Cleared Photo), (3) ഒന്നാം മാസം (30-ാം ദിവസത്തെ ഫോട്ടോ), (4) രണ്ടാം മാസം (60-ാം ദിവസത്തെ ഫോട്ടോ), (5) 100-ാം ദിന സമ്പൂർണ്ണ ഗ്രീൻ പോയിന്റ് ഫോട്ടോ.
ഭാഗം 4 - വാർഡ് തല സാക്ഷ്യപ്പെടുത്തൽ: ടീം ലീഡർ, ഹെൽത്ത് ഇൻസ്പെക്ടർ / VEO / HKS പ്രതിനിധി, വാർഡ് മെമ്പർ / കൗൺസിലർ എന്നിവരുടെ ഒപ്പും സാക്ഷ്യപ്പെടുത്തലും.
• I CARE (ഘട്ടം 1 - നവംബർ 1-ന് മുൻപ്): സ്ഥലം കണ്ടെത്തി പ്രാരംഭ രജിസ്ട്രേഷനും Before Photo അപ്ലോഡും.
• I CLEAN (ഘട്ടം 2 - നവംബർ 1 മുതൽ): ശുചീകരിച്ച തീയതിയും Cleared Photo-യും വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യൽ.
• I COMMIT (ഘട്ടം 3 - തുടർപരിപാലനം): 30-ാം ദിവസം (Month 1), 60-ാം ദിവസം (Month 2), 100-ാം ദിവസം (100th Day Status) എന്നീ ഘട്ടങ്ങളിലെ പരിപാലന പുരോഗതിയും ഫോട്ടോകളും വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യൽ.
സംശയങ്ങൾക്കും സഹായങ്ങൾക്കുമായി ബന്ധപ്പെടുക
ഐ.സി 100 ചലഞ്ച് രജിസ്ട്രേഷൻ, വാർഡ് തല ഏകോപനം, സാങ്കേതിക സഹായം എന്നിവയ്ക്കായി താഴെ നൽകിയിരിക്കുന്ന ഫോൺ നമ്പറിലോ ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
0471-2333011
പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ
spmukswmp@gmail.com
വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും ഇമെയിൽ ചെയ്യാം
www.ic100challenge.com
നവംബർ 1-ന് മുൻപായി രജിസ്ട്രേഷൻ പൂർത്തിയാക്കാം
കേരള ഖരമാലിന്യ സംസ്കരണ പദ്ധതി (KSWMP) & തദ്ദേശ സ്വയംഭരണ വകുപ്പ് (LSGD)
സ്വരാജ് ഭവൻ, നന്തൻകോട്, തിരുവനന്തപുരം - 695003